പേരാമ്പ്ര: ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാംപയിന്റെ ഭാഗമായി നൊച്ചാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സുജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി.സി റസ് ല സിറാജ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി ടി.കെ യൂനുസ് മുഖ്യാതിഥിയായി. നൊച്ചാട് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ സുരേഷ് കുമാര്‍ ക്ലാസ് എടുത്തു. ടി.കെ മുഹമ്മദ് അലി ഫൗസിയ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പ്രകാശന്‍ സ്വാഗതവും നഴ്‌സ് സിന്ധു നന്ദിയും പറഞ്ഞു.


Wellness campaign for health protection at perambra






































