പേരാമ്പ്ര: കെഎസ്ആര്‍ടിസി ബസിനെതിരെ യുവതിയുടെ പരാതി. ഇന്നലെ രാത്രി 8 മണിയോടെ പേരാമ്പ്ര ബസ് സ്റ്റാന്റിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസിയില്‍ മുളിയങ്ങലിലേക്ക് കയറിയ വിദ്യാര്‍ഥിനിയെ മുളിയങ്ങല്‍ സ്റ്റോപ്പില്‍ ഇറക്കാതെ പേരാമ്പ്ര സ്റ്റാന്‍ഡില്‍ ഇറക്കിയതായിരുന്നു പ്രശ്‌നമായത്.
പേരാമ്പ്ര സ്റ്റാന്‍ഡില്‍ പോലും കയറ്റാതെ പുറത്തു നിര്‍ത്തിയ ബസില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥിനി സംഭവം ചോദ്യം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി. ബസിലെ കണ്ടക്ടര്‍ ഒരു സ്ത്രീ ആയിട്ട് പോലും രാത്രി തനിക്ക് സൗകര്യം ചെയ്തു തന്നില്ല എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.
എന്നാല്‍ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പേരാമ്പ്രയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ നാട്ടുകാരോടും ഫോട്ടോ എടുക്കാന്‍ ശ്രമിച്ച് മാധ്യമ പ്രവര്‍ത്തകരോടും തട്ടിക്കയറി എന്നും ആരോപണം. 7 മണി കഴിഞ്ഞാല്‍ ഏത് സ്റ്റോപ്പിലും നിര്‍ത്തി യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കണം എന്ന മന്ത്രിയുടെ ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതെന്ന് വിദ്യാര്‍ഥിനി ആരോപിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.


Student's complaint against KSRTC bus AT perambra






































