പേരാമ്പ്ര: മോഹനന്‍ ചേനോളി എഴുതിയ 'നീയിത് കാണാതെ പോകയോ' എന്ന പുസ്തകം ചര്‍ച്ചയ്ക്ക് എടുക്കുന്നു. പാട്ടും പറച്ചിലുമായ ചര്‍ച്ച വാല്യക്കോട് പാലിയേറ്റീവ് പരിസരത്ത് വെച്ച്ഇന്ന് വൈകുന്നേരം 4 മണിയ്ക്കാണ് നടക്കുക.
മനസ്സില്‍ പതിഞ്ഞ കുറേ ചലച്ചിത്ര ഗാനങ്ങളെ പറ്റിയുള്ള ആസ്വാദനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അതിലെ 12 പാട്ടുകളെ പറ്റിയുള്ള ലേഖനങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ അവതരിപ്പിയ്ക്കും. ഓരോ ലേഖനവും പരിചയപ്പെടുത്തി കഴിഞ്ഞാല്‍ ആ ഗാനം കരോക്കെയില്‍ പാടും. ഇങ്ങനെയൊരു പ്രത്യേകതകൂടിയുണ്ട് പുസ്തക ചര്‍ച്ചയ്ക്ക്.
Discussion on Mohanan Chenoli's book 'Are You Going to Miss This?







































