കാരയാട്: ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവങ്ങായൂര്‍ സ്വദേശി അബിത അനില്‍കുമാറിനെ 153 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉപഹാരം കൈമാറി.
സിആര്‍പിഎഫുകാരിയായ അബിത മലയാളികള്‍ക്ക് അഭിമാനമാണെന്നും കളിക്കളത്തില്‍ ഇന്ത്യയുടെ ഖ്യാതി ലോകത്തോളം ഉയര്‍ത്തുന്ന കായിക പ്രതിഭയായി മാറട്ടെയെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, സി മോഹന്‍ദാസ്, കെ അഷറഫ്, ലതേഷ് പുതിയേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Abitha Anil Kumar receives the Congress Committee's appreciation






































