മേപ്പയ്യൂര്‍: മുന്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് എന്‍ജിഒ സെന്റര്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കൊല്ലര്‍ കണ്ടി കെ. പാച്ചര്‍ (86) അന്തരിച്ചു. തദ്ധേശസ്വയംഭരണ വകുപ്പില്‍ പഞ്ചായത്ത് എക്‌സിക്യൂട്ടിന് ഓഫീസറായിരുന്നു, ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായും ദീര്‍ഘകാലം ജനതാദള്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ നാരായണി. മക്കള്‍ റീത്ത, രജിത, അഡ്വ: ആര്‍.എന്‍ രഞ്ജിത്ത് (സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോക്‌സോ കോടതി കോഴിക്കോട്, സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍ സംസ്ഥാന പ്രസിഡണ്ട്).
മരുമക്കള്‍ അസ്വ എ.എം. വിജയന്‍ (ഉള്ള്യേരി), വിനയന്‍ (എഎംഎല്‍പി സ്‌കൂള്‍ കുറ്റൂര്‍ സൗത്ത്), ജില്‍സ. സഹോദരങ്ങള്‍ കേളപ്പന്‍, ഗോപാലന്‍, രാരിച്ചന്‍, ഗംഗാധരന്‍, പരേതരായ ചാത്തു, കുമാരന്‍, നാരായണന്‍.


K. Patchar Kollar Kandi of Kozhukallur passed away



































