മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെ മേപ്പയൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 62 വര്‍ഷമായി മേപ്പയ്യൂര്‍ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ മേപ്പയ്യൂരിലെ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എം അഷറഫ്, കെ.എം.എ അസീസ്, ആര്‍.കെ മുനീര്‍, സി.എച്ച് ഇബ്രാഹിം കുട്ടി, എ.വി അബ്ദുല്ല, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ഒ.മമ്മു, മൂസ കോത്തമ്പ്ര, എം.കെ.അബ്ദുറഹിമാന്‍, ഷര്‍മിന കോമത്ത്, പറമ്പാട്ട് സുധാകരന്‍, എ.പി അസീസ്, കരീം കോച്ചേരി, വി.പി ജാഫര്‍, എം.കെ ഫസലുറഹ്‌മാന്‍, റാബിയ എടത്തിക്കണ്ടി,സറീന ഒളോറ, അഷീദ നടുക്കാട്ടില്‍, മുഹമ്മദ് ഷാദി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, ഐ.ടി.അബ്ദുസലാം, അജിനാസ് കാരയില്‍, വി.വി നസ്‌റുദ്ദീന്‍, റാമിഫ് അബ്ദുള്ള, അഫ്‌നാന്‍ കള്ളനക്കൊത്തി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി


Muslim League protest meeting





































